പാം ജുമൈറയുടെ ആകാശവീഡിയോ പങ്കുവച്ച് ഷെയ്ഖ് ഹംദാന്‍

പാം ജുമൈറയുടെ ആകാശവീഡിയോ പങ്കുവച്ച് ഷെയ്ഖ് ഹംദാന്‍

ദുബായ്: പാം ജുമൈറയുടെ മനോഹരമായ ആകാശ വീഡിയോ പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാം ജുമൈറ ദ്വീപിന്‍റെ മുകളിലൂടെ നടത്തിയ ആകാശ യാത്രയിലെടുത്ത വീഡിയോ ആണിത്.

മുകളിൽ നിന്ന് നോക്കുമ്പോൾ ഈന്തപ്പനയുടെ ആകൃതിയിലുള്ള ദുബായിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാം ജുമൈറ. അറ്റ്ലാന്‍റിസ്, ദി പാം എന്നിവയും വീഡിയോയില്‍ കാണാം. 15.7 ദശലക്ഷം ഫോളോവേഴ്സുളള ഷെയ്ഖ് ഹംദാന്‍ ഇതിന് മുന്‍പും ബുർജ് ഖലീഫയുള്‍പ്പടെ ദുബായുടെ പ്രധാന കേന്ദ്രങ്ങളുടെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.