ദുബായ്: പൊതുബീച്ചുകളുടെ ദൈർഘ്യം 5 ഇരട്ടിയിലധികം വർദ്ധിപ്പിക്കാന്‍ തീരുമാനം. 2040 ആകുമ്പോഴേക്കും 400 ശതമാനം വർദ്ധനവാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 21 കിലോമീറ്ററാണ് ദുബായില്‍ താമസക്കാർക്കും വിനോദസഞ്ചാരികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പൊതുബീച്ച് പരിധി. ഇത് 105 കിലോമീറ്ററാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ബീച്ചുകളില്‍ ലഭ്യമാകുന്ന സേവനങ്ങളും 300 ശതമാനം ഉയർത്തും. ദുബായ് അർബന്‍ പ്ലാന്‍ 2040 യുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയതിന് ശേഷം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v