ചൈനയിൽ പുതിയ കോവിഡ് വകഭേദം; ജൂണിൽ തീവ്രതരംഗമായേക്കാം

ചൈനയിൽ പുതിയ കോവിഡ് വകഭേദം; ജൂണിൽ തീവ്രതരംഗമായേക്കാം

ബീജിങ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. XBB എന്ന ഒമിക്രോൺ വകഭേദമാണ് ഇത്തവണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂണിൽ കൂടുതൽ ശക്തമായേക്കാവുന്ന കോവിഡ് തരംഗത്തിൽ ആഴ്ചയിൽ ലക്ഷക്കണക്കിന് (65 മില്യൺ) കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നാണ് സൂചനകൾ. പുതിയ വകഭേദം വൈറസിനെ ചെറുക്കാനുള്ള വാക്സിൻ അടിയന്തരമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ചൈന.

XBB ഒമിക്രോൺ ഉപ വകഭേദങ്ങൾക്കായി (XBB 1.9.1, XBB 1.5, XBB 1.16) രണ്ട് പുതിയ വാക്സിനുകൾക്ക് പ്രാഥമിക അനുമതി ലഭിച്ചു കഴിഞ്ഞെന്ന് ചൈനീസ് എപ്പിഡെമിയോളജിസ്റ്റ് വിദഗ്ധൻ സോങ് നാൻഷാൻ വ്യക്തമാക്കി. മൂന്നോ നാലോ വാക്സിനുകൾക്ക് ഉടൻ അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീറോ കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിന് ശേഷം ചൈനയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ വൈറസ് വ്യാപനമാണ് ഇത്തവണത്തേത്. രാജ്യത്തെ ജനസംഖ്യയുടെ 85 ശതമാനം പേരാണ് അന്ന് കോവിഡ് ബാധിതരായത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധർ പറയുന്നത്. അമേരിക്കയിലും പുതിയ കേസുകളിൽ വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ ആശങ്കയിലാണ് അമേരിക്കയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.