രാഹുൽ ഗാന്ധിക്ക് ആശ്വാസം; മൂന്ന് വർഷത്തേക്കു പാസ്പോർട്ട് ലഭിക്കും

രാഹുൽ ഗാന്ധിക്ക് ആശ്വാസം; മൂന്ന് വർഷത്തേക്കു പാസ്പോർട്ട് ലഭിക്കും

ന്യൂഡൽഹി: പുതിയ പാസ്പോർട്ടിനd എൻഒസി നൽകണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യം അം​ഗീകരിച്ച് ഡൽഹി റോസ് അവന്യു കോടതി. പത്ത് വർഷത്തേക്ക് എൻഒസി നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം എന്നാൽ മൂന്ന് വർഷത്തേക്കാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) അനുവദിച്ചിരിക്കുന്നത്. എംപിയെന്ന നിലയിൽ അയോഗ്യനാക്കപ്പെട്ടതിന് ശേഷം നയതന്ത്ര പാസ്‌പോർട്ട് സറണ്ടർ ചെയ്തതിനെ തുടർന്നാണ് രാഹുൽ ഗാന്ധി സാധാരണ പാസ്‌പോർട്ട് ലഭിക്കുന്നതിന് എൻഒസി തേടിയത്.

എന്നാൽ ഹർജിയെ എതിർത്ത് നാഷണൽ ഹെറാൾഡ് കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചിരുന്നു. പത്ത് വർഷത്തേക്ക് പാസ്‌പോർട്ട് നൽകുന്നതിന് സാധുതയുള്ളതോ നിർബന്ധിതമോ ആയ കാരണം ഗാന്ധി നൽകിയിട്ടില്ലെന്ന് ഡൽഹി കോടതിയിൽ സ്വാമിയുടെ പ്രതികരണം ഫയൽ ചെയ്തു.

ഗുരുതരമായ കുറ്റകൃത്യങ്ങളുള്ള കേസുകളിൽ മേൽക്കോടതികളിൽ നിന്ന് അത്തരം ഇളവ് അനുവദിച്ചിട്ടുണ്ടെന്നും നിലവിലെ കേസിൽ കുറ്റപത്രം പോലും ചുമത്താത്തതിനാലും പാസ്‌പോർട്ട് പത്ത് വർഷത്തേക്ക് അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ അഭ്യർത്ഥന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.