ദുബായ് എക്‌സ്‌പോ സിറ്റിയിലെ "ഗാർഡൻ ഇൻ ദി സ്കൈ" താൽക്കാലികമായി അടച്ചു.

ദുബായ് എക്‌സ്‌പോ സിറ്റിയിലെ

ദുബായ് : എക്‌സ്‌പോ സിറ്റിയിലെ ''ഗാർഡൻ ഇൻ ദി സ്കൈ'' മെയ് 25 മുതൽ 31 വരെ താല്‍ക്കാലികമായി അടച്ചു. പതിവ് അറ്റകുറ്റപ്പണികള്‍ക്കായാണ് ഗാർ‍ഡന്‍ ഇന്‍ ദ സ്കൈ അടച്ചത്. 55 മീറ്റർ ഉയരത്തിൽ കറങ്ങുന്ന ഒരു നിരീക്ഷണ ഗോപുരമാണ്ഗാർഡൻ ഇൻ ദി സ്കൈ. എക്‌സ്‌പോ സിറ്റിയിലെ ജൂബിലി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ഈ ആകർഷണത്തിൽ ഒരു സവാരിക്ക് 30 ദിർഹമാണ് ചാർജ്ജ്. 2 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ളവർക്കും പ്രവേശനം സൗജന്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.