ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ കാറ്റും മഴയും. ഇന്ന് രാവിലെ മുതല്‍ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. ശക്തമായ മഴ വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുന്നത്.
അടുത്ത രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v