കര്‍ണാടകയില്‍ മന്ത്രിസഭ വിപുലീകരിച്ചു; 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടകയില്‍ മന്ത്രിസഭ വിപുലീകരിച്ചു; 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബംഗളുരു: ഇരുപത്തി നാല് നിയമസഭാ സാമാജികരെ കൂടി ഉള്‍പ്പെടുത്തി കര്‍ണാടകയില്‍ മന്ത്രിസഭ വിപുലീകരിച്ചു. രാവിലെ 11.45 ഓടെ ബംഗളൂരുവിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഇതോടെ കര്‍ണാടക സര്‍ക്കാരിന്റെ മന്ത്രിമാരുടെ എണ്ണം 34 ആയി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉള്‍പ്പെടെ പത്ത് പേര്‍ മെയ് 20 ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്‍, സന്തോഷ് ലാഡ്, കെ എന്‍ രാജണ്ണ, കെ വെന്റകേഷ്, എച്ച് സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര്‍ ബി തിമ്മുപൂര്‍, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, ഡി സുധാകര്‍, ചെലുവരയ്യ സ്വാമി, മങ്കുള്‍ വൈദ്യ, എം സി സുധാകര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഈ 24 മന്ത്രിമാരില്‍ ഒമ്പത് പേര്‍ ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നവരും ഒരു വനിതാ മന്ത്രിയുമാണുളളത്.

ആറ് വൊക്കലിഗ നേതാക്കളും എട്ട് ലിംഗായത്ത് നേതാക്കളുമാണ് ഇന്ന് മന്ത്രിസഭയിലെത്തിയത്. മൂന്ന് മന്ത്രിമാര്‍ പട്ടിക ജാതിക്കാരും രണ്ട് പേര്‍ പട്ടിക വര്‍ഗക്കാരും അഞ്ച് പേര്‍, കുറുബ, രാജു, മറാത്ത, ഈഡിഗ, മൊഗവീര എന്നീ പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരുമാണ്. ദിനേശ് ഗുണ്ടു റാവുവിലൂടെ ബ്രാഹ്മണര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.

ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്‍, സന്തോഷ് ലാഡ്, കെ എന്‍ രാജണ്ണ, കെ വെന്റകേഷ്, എച്ച് സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര്‍ ബി തിമ്മുപൂര്‍, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, ഡി സുധാകര്‍, ചലുവരയ്യ സ്വാമി, മങ്കുല്‍ വൈദ്യ, എം സി സുധാകര്‍, എച്ച്‌കെ പാട്ടീല്‍, ശരണ്‍പ്രകാശ് പാട്ടീല്‍, ശിവാനന്ദ് പാട്ടീല്‍, എസ്എസ് മല്ലിഖാര്‍ജുന, ശരണ്‍ബസപ്പ ദര്‍ശനപുര, ഏക എംഎല്‍സിയായ എന്‍എസ് ബോസരാജു എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിമാരുടെ വകുപ്പുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കണ്ട് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.