തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ യു.എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ജൂൺ എട്ട് മുതൽ പതിനെട്ട് വരെയാണ് യാത്ര. അമേരിക്കയിൽ ലോക കേരള സഭാ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കും. ലോക ബാങ്ക് പ്രതിനിധികളുമായും മുഖ്യമന്ത്രി ചർച്ച നടത്തും.
സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കെ എൻ ബാലഗോപാൽ, നോർക്ക് റസിഡന്റ് വൈസ് ചെയർ പി ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ എം എ യൂസഫലി, രവി പിള്ള, ജെ കെ മേനോൻ, ഒ വി മുസ്തഫ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും സമ്മേളനത്തിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും. സംസ്ഥാനത്തിന് ലോകബാങ്കിൻറെ കൂടുതൽ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയ്ക്ക് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.