ദുബായ്: ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ ദുബായ് വിസക്കാർക്ക് റീ എന്‍ട്രി പെർമിറ്റിനായി ആമർ സെന്‍ററുകളെ സമീപിക്കാം. ബിസിനസ് സേവനകേന്ദ്രദാതാക്കളെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആമർ സെന്‍ററുകളിലൂടെ മാത്രമെ ദുബായ് വിസക്കാർക്ക് റീ എന്‍ട്രി പെർമിറ്റിന് അപേക്ഷ നല്‍കാന്‍ കഴിയുകയുളളൂവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ആറുമാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ച ദുബായ് ഒഴികെയുളള വിസക്കാർക്ക് നിബന്ധനകള്‍ക്ക് അനുസൃതമായി റീ എന്‍ട്രി പെർമിറ്റിലൂടെ തിരിച്ചുവരാന്‍ സാധിക്കും.ഐസിപി വെബ്സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.അതേസമയം ദുബായ് വിസക്കാർക്ക് ജിഡിആർഎഫ്എ വെബ്സൈറ്റിലൂടെയാണ് തിരിച്ചുവരാനുളള അപേക്ഷ സമർപ്പിക്കേണ്ടത്. എന്തുകൊണ്ടാണ് ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിച്ചതെന്ന് വ്യക്തമാക്കുന്ന കത്ത് നല്‍കണം. സ്വന്തമായി അപേക്ഷ സമർപ്പിക്കാന്‍ സാധിക്കില്ല. ആമർ സെന്‍റർ മുഖേന റീ എന്‍ട്രി പെർമിറ്റിനായി അപേക്ഷ നല്കാമെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു.
യുഎഇ വിസയുളളവർക്ക് രാജ്യത്ത് പുറത്ത് തങ്ങാവുന്ന പരമാവധി കാലാവധി ആറുമാസമാണ്. ഗോള്‍ഡന്‍ വിസക്കാർക്ക് ഇളവുണ്ട്. ആറുമാസത്തില്‍ കൂടുതല്‍ തങ്ങി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവർ എന്തുകൊണ്ടാണ് യാത്ര വൈകിയതെന്ന് വ്യക്തമാക്കണം. ഐസിപിയിൽ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട് എന്നിവയുടെ പകർപ്പിനൊപ്പം വൈകിയതിന്‍റെ കാരണവും ബോധിപ്പിക്കണം.
ഐസിപി വെബ്സൈറ്റില്‍ അപേക്ഷ സമർപ്പിക്കേണ്ടതിങ്ങനെ:
1. രാജ്യത്തിന് പുറത്ത് നിന്നാണ് അപേക്ഷ നല്‍കേണ്ടത്.
2. 180 ദിവസത്തിലധികം വിദേശത്ത് താമസിച്ചവർക്ക് അപേക്ഷിക്കാം
3. അനുമതി ലഭിച്ചാല്‍ 30 ദിവസത്തിനകം യുഎഇയില്‍ പ്രവേശിക്കണം.
4. ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയതിന്‍റെ കാരണം ബോധിപ്പിക്കണം.
5. ആറുമാസത്തില്‍ കൂടുതല്‍ തങ്ങുന്ന ഓരോ ദിവസത്തിനും 100 ദിർഹമാണ് പിഴ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.