മിസോറി (അമേരിക്ക): മരിച്ച് അടക്കം ചെയ്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും ശരീരം അഴുകാത്ത നിലയില്‍ കണ്ടെത്തിയ കത്തോലിക്കാ കന്യാസ്ത്രീയുടെ ഭൗതീക ശരീരം ഇനി ചില്ലു പേടകത്തില്‍ പൊതുദര്‍ശനത്തിന്. അമേരിക്കയിലെ മിസോറി സംസ്ഥാനത്തുള്ള ബെനഡിക്ടന്‍ സിസ്റ്റേഴ്‌സ് ഓഫ് മേരി, ക്യൂന്‍ ഓഫ് ദ അപ്പോസ്തല്‍സ് എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ സിസ്റ്റര്‍ വില്‍ഹെല്‍മിന ലങ്കാസ്റ്ററിന്റെ ഭൗതീക ശരീരമാണ് ചില്ലു പേടകത്തിലേക്കു മാറ്റിയത്.
അഴുകാത്ത നിലയില്‍ കണ്ടെത്തിയ ഈ സന്യാസിനിയുടെ ഭൗതികദേഹം കാണാന്‍ നിരവധി തീര്‍ത്ഥാടകരാണ് എത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ആഘോഷമായ ജപമാല പ്രദക്ഷിണത്തോടുകൂടിയാണ് മിസോറിയിലെ ഔവര്‍ ലേഡി ഓഫ് എഫേസസ് ആശ്രമ ദേവാലയത്തിലേക്കു ഭൗതീക ശരീരം മാറ്റി സ്ഥാപിച്ചത്. പ്രത്യേകമായി നിര്‍മ്മിച്ച, പൂക്കളാല്‍ അലങ്കരിച്ച ഗ്ലാസ് പേടകത്തിലാണ് ഭൗതികദേഹമുള്ളത്. സമീപത്തായി ഉണ്ണയേശുവിനെ കൈയിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രവുമുണ്ട്.
മെയ് 18 നാണ് സി. വില്‍ഹെല്‍മിനയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്തത്. പൊതു ദര്‍ശനത്തിനൊടുവില്‍ മെയ് 29 ന് വൈകീട്ട് അഞ്ചു മണിയോടെ അപ്പോസ്തലന്മാരുടെ രാജ്ഞിയായ മേരിയുടെ ബെനഡിക്ടന്‍ സഹോദരിമാര്‍ തങ്ങളുടെ സ്ഥാപകയായ വില്‍ഹെല്‍മിന ലങ്കാസ്റ്ററുടെ ഭൗതീക ശരീരം വഹിച്ചുകൊണ്ട് ദേവാലയത്തിലേക്ക് നീങ്ങി. ജപമാല പ്രാര്‍ത്ഥനയും സ്‌തോത്ര ഗീതങ്ങളും ആലപിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകരും ഈ കര്‍മ്മത്തില്‍ പങ്കുചേര്‍ന്നിരുന്നു.
ആഫ്രിക്കന്‍ വേരുകളുള്ള സന്യാസിനിയെക്കുറിച്ച് കൂടുതല്‍ അറിയാനും ഭൗതീക ശരീരം കാണാനും നിരവധി ആളുകള്‍ ആളുകളാണ് എത്തുന്നത്. സംഭവം ഗാര്‍ഡിയന്‍, സി.എന്‍.എന്‍. അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ വാര്‍ത്തയായതോടെ ഇതേക്കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിനായുള്ള ഒരുക്കത്തിലാണ് കത്തോലിക്ക സഭ.
2006-ലാണ് മിസോറിയില്‍ സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ സന്യാസിനി സമൂഹം പ്രവര്‍ത്തനം ആരംഭിച്ചത്. ദൈനംദിന പ്രാര്‍ത്ഥനയുടെ ഭാഗമായി സന്യാസിനികള്‍ ദിവസവും അഞ്ച് മണിക്കൂര്‍ ഒരുമിച്ച് ഗാനങ്ങള്‍ ആലപിക്കുന്നു എന്നത് ഈ സന്യാസ സമൂഹത്തിന്റെ സവിശേഷതയാണ്. 2019 മേയ് 29ന് 94-ാം വയസിലാണ് സിസ്റ്റര്‍ വില്‍ഹെല്‍മിന മരിച്ചത്.
വിശദമായ വായനയ്ക്ക്:
മരിച്ച് അടക്കം ചെയ്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും കന്യാസ്ത്രീയുടെ മൃതദേഹം അഴുകിയില്ല; അത്ഭുതം നേരില്‍ കാണാന്‍ വന്‍ ജനത്തിരക്ക്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26