രോഗിയെ പുഴുവരിച്ച സംഭവം: 84 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുടുംബം

രോഗിയെ പുഴുവരിച്ച സംഭവം: 84 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുടുംബം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം. ഇത് സംബന്ധിച്ച്‌ 84 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെതിരെ ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയിൽ ആയിരിക്കെ പുഴുവരിച്ച നിലയിൽ കാണപ്പെട്ട തിരുവനന്തപുരം സ്വദേശി അനിലിന്റെ കുടുംബമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായി മുന്നോട്ടു പോകുന്നത്.

ചികിത്സ നല്‍കാന്‍ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു , കുടുംബത്തിന് അത്താണിയാകേണ്ട ഒരാളെ കിടപ്പുരോഗിയാക്കി തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് എന്നിവർക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. ചികിത്സ നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കിയില്ല, രോഗിയുടെ ആരോഗ്യ സ്ഥിതി മോശമായിട്ടും മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്.

വീണ് പരിക്കേറ്റ അനില്‍ കുമാറിന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചപ്പോള്‍ മുറിവില്‍ പുഴുവരിച്ച നിലയിലായിരുന്നു.പിന്നീട് പേരൂര്‍ക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയിലാണ് അനില്‍കുമാര്‍ ആരോഗ്യം വീണ്ടെടുത്തത്. സംഭവത്തില്‍ ഡോ.അരുണയെ സസ്പെന്‍ഡ് ചെയ്തെങ്കിലും നടപടിക്കെതിരെ ഡോക്ടര്‍മാര്‍ സമരം ചെയ്തതോടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.