അബുദാബിയിലെ അൽ ഖലീജ് അൽ അറബ് സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും

അബുദാബിയിലെ അൽ ഖലീജ് അൽ അറബ് സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും

അബുദാബി: എമിറേറ്റിലെ അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റ് വാരാന്ത്യത്തില്‍ ഭാഗികമായി അടച്ചിടും. അബുദാബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍ററാണ് ഇക്കാര്യം അറിയിച്ചത്.

റൂട്ടിന്‍റെ വലതുവശത്തെ പാതയും ഖലീഫ സിറ്റിയിലേക്കുളള പ്രവേശന കവാടവും വെളളിയാഴ്ച രാത്രി 10 മണിമുതല്‍ ഞായറാഴ്ച വൈകുന്നേരം 3 മണിവരെയാണ് അടച്ചിടുക. അബുദാബി ഇന്‍റർനാഷണല്‍ എയർപോർട്ടിലേക്ക് പോകുന്ന ഇ20 മോട്ടോർവേയുടെ ഭാഗമാണ് ഈ റോഡ്.

റോഡ് ബദല്‍ നിർദ്ദേശങ്ങള്‍ അനുസരിച്ച് വാഹനമോടിക്കണമെന്ന് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. റോഡ് അറ്റകുറ്റ പണിയുടെ കൂടുതല്‍ വിശദാശംങ്ങള്‍ നല്‍കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.