അബുദാബിയിലെ റോഡ് സ്പീഡ് ലിമിറ്റില്‍ മാറ്റം

അബുദാബിയിലെ റോഡ് സ്പീഡ് ലിമിറ്റില്‍ മാറ്റം

അബുദാബി:അബുദാബിയിലെ  സ്വീഹാന്‍ റോഡിലെ സ്പീഡ് ലിമിറ്റില്‍ മാറ്റം. അബുദാബി അന്താരാഷ്ട്ര വിമാനത്താവള ദിശയിലെ അല്‍ ഫലാ പാലം മേഖലയിലെ റോഡിലെ സ്പീഡ് ലിമിറ്റിലാണ് മാറ്റം വരുത്തിയിട്ടുളളത്. മണിക്കൂറില്‍ 140 കിലോമീറ്ററായിരുന്ന വേഗപരിധി 120 ആയി കുറച്ചിട്ടുണ്ട്.

ജൂണ്‍ 4 മുതലാണ് പുതിയ സമയ പരിധി നിലവില്‍ വരിക. മാറ്റത്തെകുറിച്ച് യാത്രികരെ അറിയിക്കുന്ന അടയാളബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വേഗപരിധി കുറയ്ക്കുന്നത് ഗതാഗത സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതായി അബുദാബി പോലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.