ഒഡീഷ തീവണ്ടി അപകടം: അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്‍റ്

ഒഡീഷ തീവണ്ടി അപകടം: അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്‍റ്

അബുദബി:ഒഡീഷയിലുണ്ടായ തീവണ്ടി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

തീവണ്ടി അപകടത്തില്‍പെട്ട എല്ലാവർക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ അനുശോചനം അറിയിക്കുന്നു. യുഎഇയിലെ എല്ലാവരുടെയും ചിന്തകള്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കുമൊപ്പമാണ്. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അറബികിലും ഇംഗ്ലീഷിലും കൂടാതെ ഹിന്ദിയിലുമാണ് ഷെയ്ഖ് മുഹമ്മദിന്‍റെ ട്വീറ്റ്.


ഒഡീഷയിലെ തീവണ്ടി അപകടത്തില്‍ ഇതുവരെ 280 ലധികം പേർ മരിച്ചതയാണ് റിപ്പോർട്ടുകള്‍.1000 ത്തിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.