ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച ലാൽ‌ ബഹദൂർ ശാസ്ത്രിയെ ഇപ്പോഴത്തെ മന്ത്രിക്ക് ഓർമ്മയുണ്ടോ? ചർച്ചയായി ശാസ്ത്രി രാജി

ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച ലാൽ‌ ബഹദൂർ ശാസ്ത്രിയെ ഇപ്പോഴത്തെ മന്ത്രിക്ക് ഓർമ്മയുണ്ടോ? ചർച്ചയായി ശാസ്ത്രി രാജി

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്നാണ് ഒഡീഷയിലെ ബാലസോറിൽ കഴിഞ്ഞ ദിവസം സംഭവിച്ചത്. 280 പേർ മരണപ്പെട്ട അപകടത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മുൻ പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയുമായിരുന്ന ലാൽബഹദൂർ ശാസ്ത്രിയുടെ രാജി. ബാലസോർ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് ശാസ്ത്രിയുടെ രാജി നവ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

1956ൽ ആന്ധ്രാപ്രദേശിലെ മഹ്ബൂബ്‌നഗറിൽ 112 പേർ മരിച്ച ഒരു ട്രെയിൻ അപകടം ഉണ്ടായി. അതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന് രാജിക്കത്ത് നൽകി. എന്നാൽ ആ രാജി സ്വീകരിക്കാൻ നെഹ്രു തയ്യാറായില്ല. ഏതാനും മാസങ്ങൾക്കുശേഷം 1956 നവംബറിൽ തമിഴ്നാട്ടിലെ അരിയല്ലൂരിൽ വീണ്ടും ഒരു റെയിൽവേ അപകടമുണ്ടായി. ഈ ദുരന്തത്തിൽ 144 പേർ മരിച്ചു. ശാസ്ത്രി ഉടൻ തന്നെ പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമർപ്പിക്കുകയും അംഗീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ലാൽ ബഹദൂർ ശാസ്ത്രിയുടെ ഈ രണ്ടാമത്തെ രാജി രാജ്യവ്യാപകമായി ചർച്ചയായി. ഞാൻ വഹിക്കുന്ന ചുമതലയിൽ നിന്ന് ഞാൻ നിശബ്ദമായി രാജിവെച്ചാൽ അത് എനിക്കും സർക്കാരിനും മൊത്തത്തിൽ നല്ലതായിരിക്കുമെന്നായിരുന്നു രാജിക്കത്തിന്റെ ഉള്ളടക്കം. ഇത് തനിക്ക് ബുദ്ധിമുട്ടുള്ള തീരുമാനമാണെന്ന് ലോക്സഭയിൽ നെഹ്രു പറഞ്ഞു. ഭരണഘടനാപരമായ ഔചിത്യത്തിന്റെ അടിസ്ഥാനത്തിൽ രാജി സ്വീകരിക്കുന്നെന്നാണ് നെഹ്രു ലോക്സഭയിൽ വിശദീകരിച്ചത്. ഈ ദുരന്തത്തിന് ഉത്തരവാദിത്വം ഭരണത്തിന് ചുമതലയുള്ള രാഷ്ട്രീയ നേതൃത്വമല്ല ഏറ്റെടുക്കേണ്ടത് മറിച്ച് ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അന്ന് പാർലമെന്റംഗങ്ങൾ വാദിച്ചു. എന്നാൽ ശാസ്ത്രി ആ ന്യായീകരണത്തിന് മുന്നിൽ ഒന്നും വഴങ്ങിയില്ല.

ലാൽ ബഹദൂർ ശാസ്ത്രി എന്ന മനുഷ്യൻ രാജ്യത്തിന്റെ ഭരണഘടനയോടുള്ള വിശ്വസ്തതയും താൻ വഹിച്ച പദവിയോടുള്ള അർപ്പണബോധവും കൊണ്ടാണ് രാജി സമർപ്പിച്ചത്. ഇത്തരം മൂല്യങ്ങൾ രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അന്യം നിന്ന് പോകുന്ന കാലത്ത് ശാസ്തിയുടെ രാജി പല കാര്യങ്ങളും ഓർമ്മപ്പെടുത്തുന്നുണ്ട്.

ശാസ്ത്രിക്ക് ശേഷം പല വലിയ ടെയിൻ അപകടങ്ങൾ നടന്നു. എത്ര റെയിൽവേ മന്ത്രിമാർ രാജിവെച്ചു? എന്നതും ഇപ്പോൾ പ്രസക്തമാണ്. ബാലസോർ ദുരന്തത്തിൽ വീഴ്ചയുണ്ടായി എന്ന റിപ്പോർട്ടുകൾ വന്നെഘ്കിലും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവെക്കും എന്ന സൂചനകളൊന്നും ഇതുവരെ പുറത്തു വന്നട്ടില്ല.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.