വെല്ലിംഗ്ടണിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് ഇന്ന് കൊടിയേറും

വെല്ലിംഗ്ടണിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് ഇന്ന് കൊടിയേറും

വെല്ലിംഗ്ടൺ: വെല്ലിംഗ്ടണിൽ സെന്റ് മേരീസ് സിറോ മലബാർ മിഷൻ ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് ഇന്ന് കൊടിയേറും. 24, 25, 26 തീയതികളിലാണ് തിരുനാൾ ഭക്ത്യാദരപൂർവം കൊണ്ടാടുക.
ഇന്ന് വൈകുന്നേരം 6.30 ന് ജപമാലയും കൊടിയേറ്റും ഏഴ് മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടാ

യിരിക്കും. ശനിയാഴ്ച വൈകുന്നേരം 3.30 ന് ജപമാലയും നാല് മണിക്ക് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടും.
തിരുനാളിന്റെ പ്രധാന ദിനമായ ഞായറാഴ്ച രാവിലെ 9.30ന് ജപമാലയും 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഫാ. ഷോജിൻ ജോസഫ് സി.എസ്.എസ്.ആർ മുഖ്യകാർമ്മികനാകും.

തിരുനാൾ ദിവസങ്ങളിൽ കഴന്നെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ജോസഫ് കുന്നക്കാട്ട് അറിയിച്ചു. ജെക്കോ ജേക്കബ്, ജിതിൻ ജോസ്, ജോഷ്വാ ജോസ്, ജെസിൽ തോമസ്, ജാക്സൺ ഫ്രാൻസിസ്, ആൻ ട്രീസ ജോജോ, ലിബിൻ ഫിലിപ്പ്, പ്രിൻസ് ആന്റണി, എഡ്‌നാ ആൻ ഡിനു, അരുൺ രാജ്, അമിത ജോൺ, എയിഡൻ എബി സ്കറിയ എന്നിവരാണ് തിരുനാൾ പ്രസുദേന്തിമാർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.