ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ചുമതലയേറ്റു

 ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ചുമതലയേറ്റു

വാഷിങ്ടണ്‍: ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ഡേവിഡ് മാല്‍പാസിന്റെ പിന്‍ഗാമിയായാണ് ബംഗ ലോകബാങ്കിന്റെ ചുമതലയേല്‍ക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ലോകബാങ്കിന്റെ തലപ്പത്തെത്തുന്നത്

അഞ്ച് വര്‍ഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് ബൈഡന്‍ ഭരണകൂടം അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

അഹ്‌മദാബാദ് ഐ.ഐ.എമ്മിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഇദ്ദേഹം. നെസ്ലെയിലാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് പെപ്‌സികോയിലെത്തി. മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ ആയിരുന്നു ഇദ്ദേഹം. അതിനു ശേഷം ജനറല്‍ അറ്റ്‌ലാന്റിക് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

1959 നവംബര്‍ 19-ന് പുനെയില്‍ ജനിച്ച ബംഗ 2007ലാണ് യു.എസ് പൗരത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇദ്ദേഹത്തെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.