ഒഡീഷ തീവണ്ടി ദുരന്തരം: കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; നാല് ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടു

ഒഡീഷ തീവണ്ടി ദുരന്തരം: കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; നാല് ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടു

തിരുവനന്തപുരം: ഒഡീഷയില്‍ 288 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടി ദുരന്തത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ ഷാലിമാര്‍ ദ്വൈവാര എക്സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്സ്പ്രസുമാണ് റദ്ദാക്കിയത്.

കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടു. ജൂണ്‍ ഒന്നിന് യാത്ര തിരിച്ച സില്‍ച്ചര്‍-തിരുവനന്തപുരം, ദിബ്രുഗര്‍-കന്യാകുമാരി, ഷാലിമാര്‍-തിരുവനന്തപുരം ട്രെയിനുകളും ഇന്നലെ പുറപ്പെട്ട പാറ്റ്ന-എറണാകുളം എക്സ്പ്രസുമാണ് തിരിച്ചുവിട്ടത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി 48 ട്രെയിനുകള്‍ റദ്ദാക്കിയിച്ചുണ്ട്. 36 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രയിന്‍ സര്‍വീസുകളും റദ്ദാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.