സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെ പിന്നിട്ടു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണവും ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. അതുകൊണ്ടുതന്നെ വ്‌ളോഗര്‍മാരും നിരവധിയാണ്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ വ്‌ളോഗിങ്ങുകള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും രസകരമായ ഒരു വ്‌ളോഗിങ്ങും വ്‌ളോഗറുമാണ്. ശങ്കരന്‍ എന്ന കുട്ടി വ്‌ളോഗറാണ് ഈ വീഡിയോയിലെ താരം. വളരെ രസകരമായാണ് ഈ കുട്ടി വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതുതന്നെയാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണവും.
ഡ്രസ് എങ്ങനെ അലക്കാം എന്ന് പരിചയപ്പെടുത്തുന്നതാണ് ആദ്യത്തെ വീഡിയോ. നിഷ്‌കളങ്കത നിറഞ്ഞ സംസാര ശൈലിയിലൂടെയാണ് കൊച്ചുമിടുക്കന്റെ അവതരണം. അലക്കുമ്പോഴും വിരിച്ചിടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്.
എന്തായാലും രസകരമായ ഈ അലക്ക് വീഡിയോ നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. കുട്ടിത്താരത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. ചിരി നിറയ്ക്കുന്ന സംസാര ശൈലിയിലൂടെ സൈബര്‍ ഇടങ്ങള്‍ കീഴടക്കിയിരിക്കുകയാണ് ഈ മിടുക്കന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.