കൊച്ചി: സഭാ നവീകരണ യജ്ഞത്തിന്റെ ഭാഗമായി കേരളസഭയുടെ പ്രഥമ പ്രാദേശിക ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബറില്‍ നടക്കും. വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്കയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക.
വിവിധ രൂപതകളെയും സന്യാസ സമൂഹങ്ങളെയും പ്രതിനിധീകരിച്ച് മെത്രാന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍ എന്നിവര്‍ പങ്കെടുക്കും. വിപുലമായ ക്രമീകരണങ്ങളാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി റിസോഴ്‌സ് ടീമിന്റെ പരിശീലനം കോട്ടയത്ത് നടന്നു. ദിവ്യകാരുണ്യ കോണ്‍ഗ്രസിന് എത്തുന്ന പ്രതിനിധികള്‍ക്ക് എറണാകുളത്തെ വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ച് വിശ്വാസികളുടെ ഭവനങ്ങളിലാണ് താമസ സൗകര്യമൊരുക്കുക.
കേരളസഭയുടെ പ്രഥമ പ്രാദേശിക ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംബന്ധിച്ച് ജൂണില്‍ നടക്കുന്ന കെസിബിസി വര്‍ഷകാല സമ്മേളനത്തില്‍ രൂപരേഖ തയാറാക്കുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ്.ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26