ന്യൂയോര്‍ക്ക്: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ തിരഞ്ഞെടുപ്പ് വിജയം തെലങ്കാനയിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയെ ദുര്‍ബലമാക്കാന്‍ സാധിക്കുമെന്ന് കര്‍ണാടകയിലൂടെ കോണ്‍ഗ്രസ് തെളിയിച്ചു.
കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്തുകയല്ല ന്യൂനപക്ഷമാക്കുകയാണ് ചെയ്തത്. അത് തെലുങ്കാനയിലും ആവര്‍ത്തുക്കും. പണവും സര്‍ക്കാരും മാധ്യമങ്ങളുമൊക്കെ ബിജെപിയുടെ കൈയ്യിലുണ്ടായിരുന്നു. എന്നിട്ടും അവരെ ന്യൂനപക്ഷമാക്കി.
അടുത്തത് തെലങ്കാനയിലാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമൊക്കെ ബിജെപിയ്ക്ക് പരാജയം നേരിടേണ്ടിവരുമെന്നും. അത് നല്‍കുന്നത് കോണ്‍ഗ്രസല്ല മറിച്ച് ജനമാണെന്നും ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകവേ രാഹുല്‍ ഗാന്ധി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v