ശ്വാസകോശ കാൻസറിന് പ്രത്യേക മരുന്ന് കണ്ടെത്തി അമേരിക്കയിലെ യേൽ കാൻസർ സെന്റർ

ശ്വാസകോശ കാൻസറിന് പ്രത്യേക മരുന്ന് കണ്ടെത്തി അമേരിക്കയിലെ യേൽ കാൻസർ സെന്റർ

വാഷിം​ഗ്ടൺ ഡിസി: ലോകത്ത് തന്നെ ഏറ്റവുമധികം ആളുകളിൽ കാണുന്ന ശ്വാസകോശ കാൻസറിന് ഫലപ്രദമായ മരുന്ന് കണ്ടെത്തി അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജർ. പണ്ട് പുരുഷന്മാരിൽ മാത്രം കണ്ടിരുന്ന ഈ കാൻസർ ഇപ്പോൾ സ്ത്രീകൾക്കിടയിലും കൂടുതലായി കണ്ടുവരുന്നു. ദിവസത്തിൽ ഒരു തവണ മാത്രം കഴിക്കുന്ന ഓസിമെർട്ടിനിബ് എന്ന ഗുളിക ശ്വാസകോശ അർബുദം മൂലം മരിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്.

ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (അസ്കോ) വാർഷിക മീറ്റിംഗിൽ യേൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓസിമെർട്ടിനിബ് എന്ന മരുന്ന് കഴിക്കുന്ന രോഗികളുടെ മരണ സാധ്യത 51 ശതമാനമായി കുറഞ്ഞു.

മുപ്പത് വർഷം മുമ്പ് ശ്വാസകോശ കാൻസർ രോഗികൾക്കായി തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഞങ്ങളുടെ പക്കൽ ശക്തമായ മരുന്ന് ഉണ്ട്. ഏത് രോഗത്തിലും അമ്പത് ശതമാനം ജീവൻ നിലനിർത്തുന്നത് വലിയ കാര്യമാണ്. 26 രാജ്യങ്ങളിലെ 30 നും 86 നും ഇടയിൽ പ്രായമുള്ള രോഗികളിലാണ് മരുന്ന് പരീക്ഷണത്തിനായി ഉപയോ​ഗിച്ചതെന്ന് യേൽ കാൻസർ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറും പഠനത്തിന്റെ പ്രധാന രചയിതാവുമായ ഡോ റോയ് ഹെർബ്സ്റ്റ് പറഞ്ഞു.

യു.കെയിലെയും യുഎസിലെയും രോഗികൾക്കാണ് ഇപ്പോൾ മരുന്നിന്റെ പ്രയോജനം ലഭിക്കുക. ഉടൻ തന്നെ ഇത് കൂടുതൽ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ശ്വാസകോശ അർബുദം കണ്ടെത്തിയ എല്ലാവരിലും എപ്പിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ (ഇഎഫ്ജിആർ) പരീക്ഷിക്കുന്നില്ല. ട്യൂമർ നീക്കം ചെയ്ത് അഞ്ച് വർഷത്തിനു ശേഷവും ദിവസേന ഗുളിക കഴിച്ച 88 ശതമാനം രോഗികളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇത് അതിജീവനത്തിന്റെ പുരോ​ഗതിയുടെ കണക്കാണ് കാണിക്കുന്നതെന്ന് അസ്കോ വിദഗ്ധനായ ഡോ.നഥാൻ പെന്നൽ പറഞ്ഞു.

പരീക്ഷണത്തിൽ പങ്കെടുത്ത 682 രോഗികളിൽ മൂന്നിൽ രണ്ടും സ്ത്രീകളായിരുന്നു. ഏകദേശം മൂന്നിൽ രണ്ട് രോഗികൾക്കും പുകവലിയുടെ ചരിത്രമില്ലായിരുന്നു, ഇത് ശ്വാസകോശ അർബുദം കണ്ടെത്തിയ പുകവലിക്കാർക്കും പുകവലിക്കാത്തവർക്കും ഈ ഗുളിക പ്രവർത്തിക്കുമെന്ന് തെളിയിച്ചു. ഈ കണ്ടെത്തലുകൾ വളരെ ആവേശകരവും പ്രാധാന്യമുള്ളതും ആണെന്ന് ശ്വാസകോശ അർബുദ ചാരിറ്റിയായ ഇജിഎഫ്ആർ പോസിറ്റീവ് യു.കെയുടെ വക്താവ് ആഞ്ചല ടെറി പറഞ്ഞു.

അഞ്ച് വർഷത്തെ മൊത്തത്തിലുള്ള അതിജീവന നിരക്ക് 88% എന്നത് അവിശ്വസനീയമാം വിധം പ്രതീക്ഷ നൽകുന്ന വാർത്തയാണ്. ഫലപ്രാപ്തി തെളിയിക്കപ്പെട്ടതും പാർശ്വഫലങ്ങൾ സഹിക്കാവുന്നതുമായ ഒരു മരുന്നിലേക്ക് രോഗികൾക്ക് ആത്മവിശ്വാസം നൽകുമനെ്നും വിദ​​​​ഗ്ദർ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.