ഉജ്ജയിന്‍: സെന്റ് തോമസ് മിഷനറി സൊസൈറ്റി (എം.എസ്.റ്റി) മധ്യപ്രദേശിലെ ഉജ്ജയിനില്‍ സ്ഥാപിച്ചിട്ടുള്ള റൂഹാലയ മേജര്‍ സെമിനാരിയുടെ പുതിയ റെക്ടറായി ഫാ.ഡോ. മനോജ് പാറയ്ക്കല്‍ എം.എസ്.റ്റി നിയമിതനായി.
ജൂണ്‍ 11-ാം തീയതി അദ്ദേഹം റെക്ടറായി ചുമതലയേല്‍ക്കും. ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റുള്ള മനോജ് അച്ചന്‍ നാലുവര്‍ഷമായി റൂഹാലയ തിയോളജിക്കല്‍ സെമിനാരിയുടെ വൈസ് റെക്ടറായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ആറുവര്‍ഷമായി റൂഹാലയുടെ റെക്ടറായിരുന്ന ഫാ.ഡോ. ചാണ്ടി കളത്തൂരിന്റെ പിന്‍ഗാമിയായാണ് മനോജച്ചന്റെ പുതിയ നിയമനം. പാലാ രൂപതയിലെ മുന്നിലവ് ഇടവകയില്‍ പാറയ്ക്കല്‍ നോബിള്‍-തങ്കമ്മ ദമ്പതികളുടെ മൂത്തമകനാണ് ഫാ. മനോജ് എം.എസ്.റ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26