റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയില്‍ തൊഴില്‍ തേടിയെത്തുന്നവർ നൈപുണ്യപരിശോധന പാസാകണം. 19 മേഖലയിലെ തൊഴിലിലാണ് നിലവില്‍ നൈപുണ്യ പരിശോധന നിർബന്ധമാണെന്ന നിർദ്ദേശം നല്‍കിയിട്ടുളളത്.
പ്ലംബിംഗ്, പൈപ്പ് ഫിറ്റേഴ്സ്, വെല്‍ഡേഴ്സ്, ബില്‍ഡിംഗ് ഇലക്ട്രീഷ്യന്‍സ്, ഓട്ടോ മോട്ടോവീവ് ഇലക്ട്രീഷ്യന്‍സ് ,അണ്ടർ വാട്ടർ വെല്‍ഡേഴ്സ്, ഫ്ലൈയിം കട്ടേഴ്സ്, ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോമർ അസംബ്ലേഴ്സ്, ഇലക്ട്രിക്കല്‍ പാനല്‍ അസംബ്ലേഴ്സ്, ഡ്രില്ലിംഗ് റിംഗ് ഇലക്ട്രീഷ്യന്‍സ് എന്നീ തൊഴിലുകളിലേക്ക് എത്തുന്നവർക്ക് സ്കില്‍ വേരിഫിക്കേഷന്‍ പ്രോഗ്രാം നിർബന്ധമാണ്.
2021 ലാണ് സൗദി അറേബ്യയില്‍ സ്കില്‍ വേരിഫിക്കേഷന്‍ പ്രോഗ്രാം നടപ്പിലാക്കിയത്. നിലവില്‍ 19 തൊഴിലുകളിലേക്കാണ് ഇത് നിർബന്ധമാക്കിയിട്ടുളളതെന്ന് ഇന്ത്യയിലുള്ള സൗദി എംബസി കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു. നാഷണൽ സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ അംഗീകൃത സ്‌കിൽ വെരിഫിക്കേഷൻ സെന്‍ററില്‍ നിന്നുളള പ്രഫഷണൽ അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടണമെന്ന് റോയൽ സൗദി എംബസി ഇന്ത്യയിലുള്ള എല്ലാ അംഗീകൃത റിക്രൂട്ടിംഗ് എജൻസികൾക്കും നൽകിയ സർക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കിൽ ടെസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് www.eramskills.in വെബ് സൈറ്റിലൂടെയോ അല്ലെങ്കിൽ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസിയുമായോ ബന്ധപ്പെടണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.