യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയ‍ർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 25 കിലോമീറ്റർ വരെയാകും. പൊടിക്കാറ്റിന് സാധ്യതയുളളതിനാല്‍ അലർജിയടക്കമുളള രോഗങ്ങളുളളവർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. വാഹനമോടിക്കുന്നവരും ജാഗ്രത പുലർത്തണം.

അബുദാബിയില്‍ വ്യാഴാഴ്ച അന്തരീക്ഷ താപനില 48 ഡിഗ്രി സെല്‍ഷ്യസാകും. ദുബായിലും അബുദാബിയിലും ആഴ്ചയില്‍ ഉടനീളം ശരാശരി താപനില 40 ഡിഗ്രി സെല്‍ഷ്യസാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.

അലൈനിലെ സ്വൈഹാനിലാണ് ഇതുവരെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 2021 ​ജൂ​ൺ ആ​റി​ന്​ ഇവിടുത്തെ താ​പ​നി​ല 51.8 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ ഉ​യ​ർ​ന്നി​രു​ന്നു. കഴിഞ്ഞ ആഗസ്റ്റിലും ഇവിടെ താപനില 50 ഡിഗ്രയ്ക്ക് അടുത്ത് എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.