കുട്ടനാട്ടിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം

കുട്ടനാട്ടിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം

കുട്ടനാട്: കുട്ടനാട്ടിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. സംഭരിച്ച നെല്ലിന്റെ കുടിശിക നല്‍കുക, വിള നാശത്തിന്റെ നഷ്ടപരിഹാര തുക നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനും കൃഷി വകുപ്പു പി. പ്രസാദും പങ്കെടുക്കുന്ന അദാലത്തിലേക്കാണ് കര്‍ഷക സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. താലൂക്ക് ഓഫീസിനു മുന്‍പില്‍ പിച്ച തെണ്ടിയാണ് സമരം നടത്തിയത്.

നാലുമാസം മുന്‍പ് കുട്ടനാട്ടില്‍ നിന്നും സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് ആരോപണം. 700 കോടി രൂപ കുടിശികയാ ണെന്നും പണം നല്‍കാത്തതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.പ്രകോപനമില്ലാതെ പൊലീസ് ലാത്തി വീശുകയായിരുന്നു എന്ന് സമരക്കാര്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.