ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ട് വയസുകാരനുമായി പോയ ആംബുലന്‍സിന് കലാപകാരികള്‍ തീയിട്ടു. അമ്മയും മകനും ബന്ധുവും കൊല്ലപ്പെട്ടു. പേര് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബ മേഖലയിലാണ് സംഭവം നടന്നത്. അക്രമികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുട്ടിയുടെ തലയ്ക്ക് വെടിയേറ്റു. തുടര്‍ന്ന് കുട്ടിയുമായി ആംബുലന്‍സില്‍ പുറപ്പെട്ട സംഘത്തെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി അഗ്‌നിക്കിരയാക്കുകയായിരുന്നു.
ആംബുലന്‍സിന് സുരക്ഷയൊരുക്കാന്‍ എത്തിയ പൊലീസിന് അക്രമികളെ തടയാന്‍ സാധിച്ചില്ല. മെയ് 27ന് വീണ്ടും കലാപം ആരംഭിച്ചതിന് ശേഷം ഈ മേഖലയില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v