കൊച്ചി: കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനവും, രജത ജൂബിലി ആഘോഷവും നാളെ രാവിലെ 10.30 ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. കര്‍ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലി മീസ് കാതോലിക്ക ബാവാ സമ്മേളനം ഉല്‍ഘാടനം ചെയ്യും. കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ റവ. ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അധ്യക്ഷത വഹിക്കന്ന ചടങ്ങില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യാതിഥി ആയിരിക്കും.
2022-23 ലെ മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ രൂപത കള്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡുകളും ഈ അവസരത്തില്‍ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനത്തിന് അര്‍ഹരായിരിക്കുന്നത് ഇരിങ്ങാലക്കുട രൂപതയും രണ്ടാം സ്ഥാനം തൃശൂര്‍ അതിരൂപതയും മൂന്നാം സ്ഥാനം എറണാകുളം-അങ്കമാലി അതിരൂപതയും കരസ്ഥമാക്കി.
കേരളത്തിലെ മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തകനുള്ള വ്യക്തി ഗത അവാര്‍ഡ് വരാപ്പുഴ അതിരൂപത അംഗവും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ അസി. സബ് ഇന്‍സ്പെക്ടറുമായിരുന്ന കെ.വി ക്ലീറ്റസ് അര്‍ഹനായി.
രജത ജൂബിലി ആഘോഷ പരിപാടികള്‍ 2023 ഡിസംബര്‍ 31 ന് സമാപിക്കുമെന്നും അവാര്‍ഡ് ജൂറി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ സിബി ഡാനിയേല്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v