ദുബായ് വിമാനത്താവളത്തിന് പുറത്ത് യാത്രാക്കാരെ കയറ്റുന്നതിന് പുതിയ നി‍ർദ്ദേശം

ദുബായ് വിമാനത്താവളത്തിന് പുറത്ത് യാത്രാക്കാരെ കയറ്റുന്നതിന് പുതിയ നി‍ർദ്ദേശം

ദുബായ്:ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രാക്കാരെ സ്വീകരിക്കാനെത്തുന്നവർക്ക് പുതിയ നിർദ്ദേശം. സ്വകാര്യ വാഹനങ്ങളും മറ്റ് അംഗീകൃത വാഹനങ്ങളും ടെർമിനല്‍ 1 ലെ അറൈവല്‍ ഫോർകോർട്ടിലേക്കാണ് എത്തേണ്ടത്. തിരക്ക് കുറയ്ക്കാനായാണ് തീരുമാനമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

യാത്രാക്കാരെ എടുക്കുന്നതിനായി വാലെ സേവനമോ കാർ പാർക്കിംഗ് മേഖലയോ ഉപയോഗപ്പെടുത്താം.കാർ പാർക്ക് എ പ്രീമിയവും കാർ പാർക്ക് ബി എക്കണോമി സേവനവുമാണ്.

കാർ പാർക്ക് എ (നിരക്കുകള്‍ ഇപ്രകാരം)

5 മിനിറ്റിന് 5 ദിർഹം

15 മിനിറ്റിന് 15 ദിർഹം

30 മിനിറ്റിന് 30 ദിർഹം

രണ്ട് മണിക്കൂർ വരെ 40 ദിർഹം

3 മണിക്കൂറിന് 55 ദിർഹം

4 മണിക്കൂറിന് 65 ദിർഹം

1 ദിവസത്തിന് 125 ദിർഹം

ഓരോ അധിക ദിവസത്തിനും 100 ദിർഹം

കാർ പാർക്ക് ബി (നിരക്കുകള്‍ ഇപ്രകാരം)

1 മണിക്കൂറിന് 25 ദിർഹം

രണ്ട് മണിക്കൂർ വരെ 30 ദിർഹം

3 മണിക്കൂറിന് 35 ദിർഹം

4 മണിക്കൂറിന് 45 ദിർഹം

1 ദിവസത്തിന് 85 ദിർഹം

ഓരോ അധിക ദിവസത്തിനും 75 ദിർഹം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.