സോളാര്‍ കേസ്: ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കേട്ടത് മസാലക്കഥകള്‍ മാത്രമെന്ന രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി എ.ഹേമചന്ദ്രന്‍

സോളാര്‍ കേസ്: ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍  കേട്ടത് മസാലക്കഥകള്‍ മാത്രമെന്ന രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി എ.ഹേമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കേട്ടത് മസാലക്കഥകള്‍ മാത്രമെന്ന് സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയുമായ എ.ഹേമചന്ദ്രന്‍. 'നീതി എവിടെ' എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് തുറന്നുപറച്ചില്‍. സോളാര്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനമാണ് പുസ്തകത്തിലൂടെ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.

സോളാര്‍ കമ്മീഷന്‍ ആദ്യന്തം നയിച്ച ഉദ്യോഗസ്ഥനാണ് എ.ഹേമചന്ദ്രന്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ അടക്കം അന്തസും മൗലിക അവകാശങ്ങളും ഹനിക്കുന്ന പെരുമാറ്റമാണ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുന്‍ ഡിജിപി പുസ്തകത്തില്‍ പറയുന്നു. നിലവാരമില്ലാത്ത സിറ്റിങാണ് നടന്നതെന്ന് പറയുന്നത്.

പ്രതിയുടെ ആകൃതി, പ്രകൃതി, വസ്ത്ര ധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിനിടയിലെ പ്രധാന ചോദ്യങ്ങള്‍. കമ്മീഷന്റെ മാനസികാവസ്ഥ പ്രതികളും മുതലെടുത്തിരുന്നു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ഇടപാടുകാരെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഫോണ്‍ കോളുകളും വ്യാജ കത്തുകളും ഉപയോഗിച്ച് ശ്രമിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.