ബിപാർജോയ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നേരിട്ട് ബാധിക്കില്ല

ബിപാർജോയ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നേരിട്ട് ബാധിക്കില്ല

മസ്‌കറ്റ്: ബിപാർജോയ് ചുഴലിക്കാറ്റ് ഒമാൻ തീരത്ത് നേരിട്ട് ആഘാതമുണ്ടാക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ചുഴലിക്കാറ്റിന്‍റെ ഗതി ഒമാന്‍ തീരത്ത് നിന്ന് 1020 കിലോമീറ്റർ അകലെയാണ്. കാറ്റിന്‍റെ വേഗത 64 മുതൽ 70 നോട്ടുകൾ വരെയാണ്. അറബിക്കടലില്‍ തിരമാലകള്‍ ഉയരും. അല്‍ ശർഖിയ, അല്‍ വുസ്ത,ദോഫാർ മേഖലകളില്‍ തിരമാലകള്‍ മൂന്ന് മുതല്‍ 5 മീറ്റർ വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിലും അറബിക്കടലില്‍ തിരമാലകള്‍ 3 മുതല്‍ 6 മീറ്റർ വരെ ഉയരും.അതുകൊണ്ടുതന്നെ കടലിൽ ഇറങ്ങുന്നതും സമുദ്ര പ്രവർത്തനങ്ങൾ പരിശീലിക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.