ദുബായില്‍ ഇന്ന് സൗജന്യ ബൈക്ക് റൈഡ്

ദുബായില്‍ ഇന്ന് സൗജന്യ ബൈക്ക് റൈഡ്

ദുബായ്: എമിറേറ്റില്‍ ഇന്ന് സൗജന്യ ബൈക്ക് റൈഡ് ആസ്വദിക്കാം. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിയാണ് കരീമുമായി സഹകരിച്ച് സൗജന്യ ബൈക്ക് റൈഡ് പ്രഖ്യാപിച്ചത്.

186 കേന്ദ്രങ്ങളില്‍ നിന്നുളള ബൈക്കുകളാണ് സൗജന്യമായി ഉപയോഗിക്കാനാവുക. 45 മിനിറ്റിനുളളിലെ റൈഡാണ് സൗജന്യമുളളത്. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ ബൈക്ക് റൈഡ് പ്രഖ്യാപിച്ചത്.

കരീം ആപ്പുവഴി സേവനം പ്രയോജനപ്പെടുത്താം. ആപ്പില്‍ ബൈക്ക് എന്നത് തെരഞ്ഞെടുത്ത് ഗോ സെഷനില്‍ പോവുക. പിന്നീട് വണ്‍ ഡെ എന്നതില്‍ ഫ്രീ ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. കാർ‍ഡ് ഡീറ്റൈയ്ല്‍സ് ചോദിക്കുമെങ്കിലും നിരക്ക് ഈടാക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.