എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗം ഉണ്ടെങ്കില്‍ മകള്‍ക്കും

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗം ഉണ്ടെങ്കില്‍ മകള്‍ക്കും

പാരമ്പര്യം എല്ലാവരും നിര്‍ബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ചില രോഗങ്ങളും ഇത്തരത്തില്‍ പാരമ്പര്യമായി നിങ്ങള്‍ക്ക് ലഭിക്കാം. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങള്‍ നിങ്ങളുടെ മക്കളെ വിടാതെ പിന്തുടരും.

ജനിതക ശാസ്ത്രത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ജനിതക ശാസ്ത്രം വളരെയധികം പ്രാധാന്യം വഹിക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് കൊണ്ടുണ്ടാവുന്ന രോഗങ്ങളും ചില്ലറയല്ല.

ആര്‍ത്തവ സമയം വരെ അമ്മയുടേതുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. അമ്മയില്‍ നിന്ന് പാരമ്പര്യമായി മക്കള്‍ക്ക് ഉണ്ടാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് പെണ്‍മക്കള്‍ക്ക്. ഇത് നിങ്ങളുടെ മകള്‍ക്ക് ലഭിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഹൃദയ സംബന്ധമായ രോഗങ്ങള്‍

അമ്മമാര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതുണ്ടാവുന്നതിനുള്ള സാധ്യത 20% ത്തില്‍ അധികമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പാരമ്പര്യമായാണ് ഇത് ലഭിക്കുന്നത്. ഇത് മക്കളുടെ ഹൃദയത്തേയും തലച്ചോറിലെ സെറിബ്രല്‍ ധമനിയേയും കൂടി ബാധിക്കുന്നുണ്ട് എന്നത് കൊണ്ടാണ് ഇത്തരം രോഗാവസ്ഥ നിങ്ങളുടെ മക്കള്‍ക്ക് പകര്‍ന്ന് കിട്ടുന്നതിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നത്. അതുകൊണ്ട് തന്നെ ഹൃദ്രോഗമുണ്ടായിട്ടുള്ളവരില്‍ ആരോഗ്യ കാര്യങ്ങളിലും ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിച്ചാല്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവാം.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍ ഇത്തരത്തില്‍ പാരമ്പര്യമായി വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. 40 വയസിന് ശേഷം സ്ത്രീകള്‍ എന്തായാലും മാമോഗ്രാം ചെയ്യേണ്ടത് അത്യാവശ്യമാണ്. അമ്മക്ക് മാത്രമല്ല രക്ത ബന്ധത്തില്‍ പെട്ട മറ്റുള്ളവര്‍ക്ക് ആര്‍ക്കെങ്കിലും ഇത്തരം ഒരു അനാരോഗ്യകരമായ അവസ്ഥ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.

മറവി രോഗം

അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗവും പാരമ്പര്യമായി നിങ്ങളെ തേടിയെത്തുന്ന ഒന്നാണ്. അതില്‍ നിന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. മക്കള്‍ക്ക് അല്‍ഷിമേഴ്‌സ് വരുന്നതിനുള്ള സാധ്യത 30 ശതമാനത്തോളമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ഏക പോംവഴി. ചിലരില്‍ 50 ശതമാനം വരെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം, ഡിപ്രഷന്‍ എന്നിവയെല്ലാം അനാരോഗ്യകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ പിന്നിലെല്ലാം പാരമ്പര്യം ഒരു വലിയ പ്രതിസന്ധി തന്നെയാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 20 ശതമാനം വരെ സാധ്യതയാണ് ഡിപ്രഷന്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിന്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പരമാവധി സ്‌ട്രെസ് കുറക്കുന്നതിന് ശ്രദ്ധിക്കണം.

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍ പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് പാരമ്പര്യമായി ലഭിക്കുന്ന ഒന്നാണ്. 70-80% പേരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പാരമ്പര്യമായി ഉണ്ടാവുന്നുണ്ട് എന്നതിന് സംശയമേ വേണ്ട. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. ആര്‍ത്തവ സമയത്താണ് സ്ത്രീകളില്‍ ഇത്തരം അവസ്ഥകള്‍ കൂടുതല്‍ കാണേണ്ടി വരുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമ സമയത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് അമ്മക്ക് നേരത്തേയാണ് സംഭവിക്കുന്നതെങ്കില്‍ മക്കള്‍ക്കും ഉണ്ടാവുന്നതിനുള്ള സാധ്യത 50 മുതല്‍ 80 ശതമാനം വരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. 50 വയസാണ് ആര്‍ത്തവ വിരാമം സംഭവിക്കേണ്ട പ്രായം. എന്നാല്‍ ചിലരില്‍ 45 വയസിന് മുന്‍പും ആര്‍ത്തവ വിരാമം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകളെല്ലാം പാരമ്പര്യമായി ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.