സിഡ്നി: സൂപ്പർ മാർക്കറ്റുകളിൽ പതിവായുള്ള മോഷണം തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം ഉപയോഗിക്കുന്നു. ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർ മാർക്കറ്റുകളായ വൂൾവർത്ത്‌സ്, ബണിംഗ്‌സ് എന്നിവിടങ്ങളിലാണ് മോഷണം തടയാനായി എഐ ഉപയോഗിക്കുന്നത്. ഔറർ എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് എഐ പ്രവർത്തിക്കുന്നത്.
കടകളിൽ മോഷണം നടത്തുന്നവരെ പിടികൂടാനാണ് ഔറർ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതെന്ന് ഔറോർ ചീഫ് എക്‌സിക്യൂട്ടീവ് ഫിൽ തോംസൺ പറഞ്ഞു. ഒരു മോഷ്ടാവിന്റെ ചിത്രം സോഫ്റ്റ് വെയറിൽ അപ്‌ലോഡ് ചെയ്‌തു കഴിഞ്ഞാൽ മറ്റേതെങ്കിലും കുറ്റ കൃത്യത്തിൽ ആ വ്യക്തി അകപ്പെട്ടയാളാണോയെന്ന് അറിയാൻ സാധിക്കും. കുറ്റ കൃത്യങ്ങൾ കണ്ടെത്താനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് തത്സമയം നിർദേശങ്ങൾ അയയ്‌ക്കാനും എ.ഐ ശക്തമാണെന്ന് തോംസൺ കൂട്ടിച്ചേർത്തു. ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അവർക്ക് ഔററുമായി യാതൊരു ഇടപാടും ഉണ്ടാകില്ല അതിനാൽ വ്യക്തികളുടെ സ്വകാര്യതയെ ഇത് ബാധിക്കില്ലെന്ന് തോംസൺ കൂട്ടിച്ചേർത്തു.
അതേ സമയം സ്വകാര്യതാ നിയമങ്ങളിലെ കാല താമസം കാരണം റീട്ടെയിലർമാരുടെ എഐ ഉപയോഗം ഇപ്പോഴും ആശങ്കാജനകമാണെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ സാങ്കേതിക വിദഗ്ധൻ നിക്കോളാസ് ഡേവിസ് അഭിപ്രായപ്പെട്ടു. കടകളിൽ നിന്ന് ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന ചില്ലറ വ്യാപാരികൾ വ്യക്തികളുടെ വിവരങ്ങൾ വെളിപ്പെടുത്തുകയോ മറ്റുള്ളവരുമായി പങ്കിടുകയോ വിപണനത്തിനായി ഉപയോഗിക്കുകയോ ചെയ്താൽ അത് സ്വകാര്യതയുടെ ലംഘനമാണ്. എന്നാൽ ചില്ലറ വ്യാപാരികൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് കണ്ടെത്തുന്ന വിവരങ്ങൾ ഉപയോഗിച്ച് ആവർത്തിച്ച് കുറ്റകൃത്യം നടത്തുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുമെന്നും ഡേവിസ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ നിന്നും ഇൻറർനെറ്റിൽ നിന്നും ആളുകളുടെ ചിത്രങ്ങൾ സ്ക്രാപ്പ് ചെയ്യുന്ന വിവാദ സോഫ്റ്റ്‌വെയർ ക്ലിയർവ്യൂ എ.ഐ ജീവനക്കാർ പരീക്ഷിച്ചതായി 2020 ൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് സമ്മതിച്ചിരുന്നു.
എഐയുടെ കടന്നു കയറ്റത്തെ തള്ളിക്കൊണ്ടാണ് ഡെപ്യൂട്ടി കമ്മീഷണർ ഗൗഗൻ സംസാരിച്ചത്. എ.ഐയുടെ മുഖം തിരിച്ചറിയൽ കഴിവ് ഞങ്ങൾ ഉപയോഗിക്കുന്നില്ല. ഇത് സിസിടിവി പോലുള്ള ഒരു നിരീക്ഷണം മാത്രമാണ്. ഇത് പഴയ രീതിയിലുള്ള പോലീസ് ജോലി ഇല്ലാതാക്കുന്നില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഗൗഗൻ പറഞ്ഞു. ഉദാഹരണത്തിന് മോഷണം നടത്തിയ വ്യക്തി ആരാണെന്ന് നിർണ്ണയിക്കാൻ ഉദ്യോഗസ്ഥർ അവരുടെ പ്രാദേശിക അറിവും വൈദഗ്ധ്യവും മാത്രമാണ് ഉപയോഗിക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.