യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1284 പേര്‍ക്ക് കൂടി കോവിഡ്

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1284 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1284 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യരോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 765 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊറോണ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

1 ,44,602 കൊറോണ പരിശോധനകള്‍ കൂടി 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ യുഎഇയില്‍ 1,91,150 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 1,67,306 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 630 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.നിലവില്‍ 23,214 കൊറോണ രോഗികള്‍ യുഎഇയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.