ജി 20 യോഗം ഇന്നും നാളെയും കൊച്ചിയില്‍; ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യും

ജി 20 യോഗം ഇന്നും നാളെയും കൊച്ചിയില്‍; ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യും

കൊച്ചി: ഇന്ത്യയുടെ ജി 20 അധ്യക്ഷതക്ക് കീഴിലുള്ള മൂന്നാമത്തെ ജി 20 ഫ്രെയിംവര്‍ക്ക് പ്രവര്‍ത്തക സമിതി (എഫ്.ഡബ്ല്യു.ജി) യോഗം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൊച്ചിയില്‍ നടക്കും. ഗ്രാന്‍ഡ് ഹയാത്തലാണ് സമ്മേളനം. ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.വി. അനന്ത നാഗേശ്വരന്‍, സമിതിയുടെ സഹ അധ്യക്ഷനും യുകെയിലെ എച്ച്എം ട്രഷറി ഡെപ്യൂട്ടി ഡയറക്ടറുമായ ടോം ഹെമിങ്‌വേ എന്നിവര്‍ സംയുക്തമായി യോഗത്തിന് നേതൃത്വം നല്‍കും. ജി 20 അംഗ രാജ്യങ്ങള്‍, ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍നിന്നുള്ള 75 ലധികം പ്രതിനിധികള്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.