ഇന്ത്യയില്‍ ഒരു കോടി പിന്നിട്ട് കൊവിഡ് ബാധിതര്‍; മരണം ഒന്നര ലക്ഷത്തിലേക്ക്

ഇന്ത്യയില്‍ ഒരു കോടി പിന്നിട്ട്  കൊവിഡ് ബാധിതര്‍; മരണം ഒന്നര ലക്ഷത്തിലേക്ക്

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇന്ന് രാവിലെ എട്ടിന് ലഭിച്ച കണക്കു പ്രകാരം 1,00,04,599 പേരാണ് രാജ്യത്തെ കൊവിഡ് രോഗ ബാധിതര്‍. ആകെ 1,45,136 പേര്‍ മരണമടഞ്ഞു. ഇന്നലെ 347 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,153 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3.08,751 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ 95,50,712 പേര്‍ രോഗമുക്തരായി.

പ്രതിദിന രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത് ഏറെ ആശ്വാസമാണ്. 1.65% ആണ് മരണനിരക്ക്. അതേസമയം, ലോകത്താകെ കൊവിഡ് ബാധിതര്‍ 7.6 കോടി പിന്നിട്ടു. 16.8 ലക്ഷം പേര്‍ മരണമടഞ്ഞു. 5.32 കോടി ആളുകള്‍ രോഗമുക്തരായപ്പോള്‍ 2.10 കോടി പേര്‍ ചികിത്സയിലാണ്.

അമേരിക്കയില്‍ 1.78 കോടി പേര്‍ രോഗികളായതില്‍ 3.20 ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങി. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 10,004,825 രോഗബാധിതരുണ്ട് ബ്രസീലില്‍ 71.6 ലക്ഷം രോഗികളും 1.85 ലക്ഷം മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയില്‍ 27.9 ലക്ഷം രോഗബാധിതരുണ്ട്. 49,000 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 24.4 ലക്ഷം രോഗബാധിതരുണ്ട്. 60,000 പേര്‍ മരിച്ചു. മരണസംഖ്യയില്‍ നാലാമത് മെക്സിക്കോയാണ്. ഇവിടെ ഇതുവരെ 1,17,249 പേര്‍ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.