ശവപ്പെട്ടിയിൽ നിന്ന് മുട്ടുന്ന ശബ്ദം; ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് പുനർ ജന്മം

ശവപ്പെട്ടിയിൽ നിന്ന് മുട്ടുന്ന ശബ്ദം; ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് പുനർ ജന്മം

ഇക്വഡോർ: ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ ബെല്ല മൊണ്ടോയ എന്ന 76കാരിക്ക് പുനർ ജന്മം. ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം നടന്നത്. പക്ഷാഘാതത്തെ തുടർന്നാണ് ബെല്ല മൊണ്ടോയയെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് ഹൃദയാഘാതവും ഉണ്ടായി. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ശ്വാസമെടുക്കാതിരുന്നതോടെ 76കാരി മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു.



മരണം സ്ഥിതീകരിച്ചതിനു പിന്നാലെ ബെല്ലയുടെ ശരീരം ശവപ്പെട്ടിയിൽ കിടത്തി. ബെല്ലയെ കിടത്തിയ ശവപ്പെട്ടിക്കകത്ത് നിന്ന് തട്ടും മുട്ടു കേട്ടാണ് മകൻ ഗിൽബർട്ട് തുറന്നു നോക്കിയത്. ആദ്യ നോട്ടത്തിൽ തന്നെ ഗിൽബർട്ട് ഒന്നു നടുങ്ങി. അമ്മക്ക് ശ്വാസം മുട്ടുന്നത് കണ്ടതോടെ ഉടൻ തന്നെ ഗിൽബർട്ട് അമ്മയേയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് ഓടി.

ആശുപത്രി അധികൃതർ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സർട്ടിഫിക്കറ്റും നൽകിയിരുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഗിൽബർട്ട് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തു. അതേസമയം ഇവരുടെ മരണം തെറ്റായി സ്ഥിരീകരിച്ച ഡോക്ടർമാരോട് വിശദീകരണം തേടിയതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.