ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ; ഓൺലൈൻ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ; ഓൺലൈൻ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാർഗങ്ങളിലൂടെയും വരുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകി.

ഇത്തരം ലിങ്കുകൾ ഓപ്പൺ ചെയ്യുന്നതിലൂടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭ്യമാകുവാനിടയുണ്ടെന്നും വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ! ഇമെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ , ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭ്യമാകുവാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്."


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.