ഷാർജ: സിറ്റി ചെക് ഇന്‍ സൗകര്യം ഷാർജയിലും ഏർപ്പെടുത്തി എയർ അറേബ്യ. അൽ മദീന ഷോപ്പിംഗ് സെന്ററിന് എതിർ ഭാഗത്ത് മുവെയ്ലയിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ രാത്രി 10വരെ ചെക്ക് ഇൻ കേന്ദ്രം പ്രവർത്തിക്കും.
ദുബായിലും അബുദബിയിലും നേരത്തെ തന്നെ എയർ അറേബ്യ സിറ്റി ചെക് ഇന്‍ സൗകര്യം ലഭ്യമാക്കിയിരുന്നു. യാത്രക്കാർക്ക് അവരുടെ ലഗേജുകൾ ചെക്ക് ഇൻ കേന്ദ്രത്തിൽ നൽകാമെന്നുളളതാണ് ഏറ്റവും പ്രധാനം. ബോർഡിംഗ് പാസും വാങ്ങാം. യാത്രയുടെ 24 മണിക്കൂർ മുൻപ് മുതൽ 8 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാം. അധിക ബാഗേജ് ആവശ്യമായവർക്ക് പണം നൽകി വാങ്ങാനും സൗകര്യമുണ്ട്.
ഷാർജയിൽ നിന്നു പുറപ്പെടുന്നവർക്ക് ഷാർജ, റാസൽഖൈമ, അജ്മാൻ, അൽഐൻ എന്നിവിടങ്ങളിലെ 6 സിറ്റി ചെക്ക് ഇൻ കേന്ദ്രങ്ങളിൽ ചെന്നാല്‍ ബോർഡിംഗ് പാസ് വാങ്ങാം. യാത്രയുടെ സമയത്തു മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയാകുമെന്നുളളതാണ് ഏറ്റവും പ്രധാനം. ഇതോടെ മറ്റ് എമിറേറ്റുകളില്‍ നിന്ന് ഷാർജ വിമാനത്താവളത്തെ ആശ്രയിക്കുന്നവർക്ക് യാത്ര കൂടുതല്‍ എളുപ്പമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.