'അടുത്ത ലോകകപ്പിന് എത്തും; പക്ഷേ കളിക്കില്ല': തീരുമാനം വ്യക്തമാക്കി ലയണല്‍ മെസി

 'അടുത്ത ലോകകപ്പിന് എത്തും; പക്ഷേ കളിക്കില്ല': തീരുമാനം വ്യക്തമാക്കി ലയണല്‍ മെസി

ന്യൂയോര്‍ക്ക്: അടുത്ത ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് ആവര്‍ത്തിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പിലെ വിജയം കരിയറിലെ ഏറ്റവും വലിയ നേട്ടമായാണ് കരുതുന്നത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നെന്നും മെസി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2022 ലോകകപ്പിന് തൊട്ടു മുന്‍പും ഇത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് താരം പറഞ്ഞിരുന്നു. ഈ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം.

'ഖത്തര്‍ ലോകകപ്പിലെ ജയം എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. ഇതിന് വലിയ പ്രാധാന്യമാണ് ഞാന്‍ നല്‍കുന്നത്. ഈ നേട്ടത്തില്‍ ഞാന്‍ സംതൃപ്തനുമാണ്. മുന്‍പ് പറഞ്ഞത് പോലെ തന്നെ അടുത്ത ലോകകപ്പില്‍ ഞാന്‍ കളിക്കാന്‍ ഇല്ല. ഞാന്‍ എന്റെ തീരുമാനം മാറ്റില്ല. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഞാന്‍ അവിടെ വരും. എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കില്ല' - മെസി പറഞ്ഞു.

2026 ല്‍ അമേരിക്ക, കാനഡ, മെക്സിക്കോ എന്നി രാജ്യങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഫ്രഞ്ച് ലീഗ് വണിലെ രണ്ട് സീസണുകള്‍ക്ക് ശേഷം മെസി കഴിഞ്ഞ ദിവസമാണ് പിഎസ്ജി വിട്ടത്. ഇനി ഇന്റര്‍ മയാമിക്ക് വേണ്ടി താരം കളത്തിലിറങ്ങും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.