ജാഷ്പ്പൂര്‍: ഛത്തിസ്ഗഡിലെ ജാഷ്പുരില്‍ വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ യുവ കത്തോലിക്ക സന്യാസിനിക്കും, കുടുംബത്തിനും ജാമ്യം അനുവദിച്ചു. സിസ്റ്റര്‍ വിഭ കെര്‍ക്കെട്ടയും, അമ്മയും ഉള്‍പ്പെടുന്ന അഞ്ച് പേര്‍ക്കാണ് ജാഷ്പൂര്‍ കോടതി ജാമ്യം അനുവദിച്ചത്.
തന്റെ പ്രഥമ വ്രത വാഗ്ദാനത്തിന് ശേഷം ബന്ധുമിത്രാദികള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് സിസ്റ്ററിനെയും കുടുംബത്തെയും ഈ മാസം ആറിന് മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ മറവില്‍ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെ ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി ദൈവദാസ പദവിയിലെത്തിയ സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമാണ് ബാലാച്ചാപൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ വിഭ കെര്‍ക്കെട്ട.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടയുടെ പ്രഥമ വൃതവാഗ്ദാനം. ആറു മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി സിസ്റ്ററിന്റെ കുടുംബം ബന്ധുമിത്രാദികളെ പങ്കെടുപ്പിച്ചു കൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരിന്നു. വിശുദ്ധ കുര്‍ബാനയില്‍ ഏതാണ്ട് അറുപതോളം പേര്‍ പങ്കെടുത്തിരുന്നു. കുര്‍ബാന നടക്കുന്നതിനിടെ അതിക്രമിച്ച് കയറിയ അക്രമകാരികള്‍ മത പരിവര്‍ത്തനമാണ് ഇവര്‍ നടത്തുന്നതെന്ന് ആരോപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.