റോമില്‍ പ്രോ ലൈഫ് ഓഫീസിനു നേരെ എല്‍.ജി.ബി.ടി പ്രവര്‍ത്തകരുടെ ആക്രമണം

റോമില്‍ പ്രോ ലൈഫ് ഓഫീസിനു നേരെ എല്‍.ജി.ബി.ടി പ്രവര്‍ത്തകരുടെ ആക്രമണം

റോം: ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെ പ്രോ ലൈഫ് ആന്‍ഡ് ഫാമിലി ഓഫീസിനു നേരെ എല്‍.ജി.ബി.ടി പ്രവര്‍ത്തകരുടെ ആക്രമണം. ഇറ്റലിയിലെ എല്‍.ജി.ബി.ടി പ്രൈഡ് പ്രകടനത്തിന്റെ നേതാവായ മരിയോ കൊളമറിനോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രോലൈഫിന്റെ റോമിലെ ആസ്ഥാനമന്ദിരത്തിനു നേരെ ആക്രമണം നടന്നത്. ആക്രമണത്തെ ഇറ്റാലിയന്‍ പ്രോ ലൈഫ് ആന്‍ഡ് ഫാമിലി അസോസിയേഷന്‍ അപലപിച്ചു.

'അവിടെ വെറുപ്പിന്റെ അന്തരീക്ഷമായിരുന്നു. അവര്‍ അസഭ്യങ്ങള്‍ പറയുകയും ആസ്ഥാന മന്ദിരത്തിന്റെ കവാടത്തില്‍ അധാര്‍മ്മികമായ പല മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. ആസ്ഥാനമന്ദിരത്തിനു നേരെ എറിഞ്ഞ മുട്ടകളുടെ അവശിഷ്ടങ്ങളും പരിസരങ്ങളില്‍ കാണാം' - പ്രോ ലൈഫ് ആന്‍ഡ് ഫാമിലി അസോസിയേഷന്റെ പ്രസിഡന്റ് ജാക്കോപോ കോഗെ പറഞ്ഞു.

'എല്‍.ജി.ബി.ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലാണ്. വ്യത്യസ്തമായി ചിന്തിക്കുന്ന എല്ലാവരെയും അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും വായടപ്പിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. എന്തൊക്കെ അക്രമങ്ങള്‍ നേരിട്ടാലും ഞങ്ങള്‍ പ്രോ-ലൈഫ് സംഘടനയുടെ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസ സ്വാതന്ത്ര്യം, കുടുംബം, കുട്ടികള്‍ എന്നിവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പ്രോ-ലൈഫ് നേതാവായ കോഗെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.