ദുബായിലെ നാല് പ്രധാന ബീച്ചുകളില്‍‍ നവീകരണ പദ്ധതി പൂ‍ർത്തിയായി

ദുബായിലെ നാല് പ്രധാന ബീച്ചുകളില്‍‍ നവീകരണ പദ്ധതി പൂ‍ർത്തിയായി

ദുബായ്: ദുബായിലെ നാല് പ്രധാന ബീച്ചുകളില്‍ നവീകരണ പദ്ധതി പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി. മംസാർ കോർണിഷ്, ജുമൈറ 1, ഉമ്മുല്‍ സുഖീം 1 എന്നീ നാല് പ്രധാന ബീച്ചുകളില്‍ 93 മില്ല്യണ്‍ ദിർഹത്തിന്‍റെ നവീകരണ പദ്ധതികളാണ് പൂർത്തിയായത്. വിനോദ പ്രവർത്തനങ്ങള്‍, ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഭാവിയിലെ വികസനം, മറ്റ് സേവനങ്ങള്‍ എന്നിവ മുന്നില്‍ കണ്ടുകൊണ്ട് ബീച്ചുകളില്‍ 1,12,000 ചതുരശ്രമീറ്റർ സ്ഥലം ചേർത്തിട്ടുണ്ട്.

മണ്ണൊലിപ്പ് സാധ്യതയുളള പ്രദേശങ്ങളിലെ ബീച്ചുകള്‍ സംരക്ഷിക്കുന്നതിനും നിരപ്പ് ഉയർത്തുന്നതിനുമുള്‍പ്പടെയുളള പദ്ധതികള്‍ നവീകരണ പ്രവർത്തനത്തില്‍ നടത്തി. ദുബായിയെ ജീവിക്കാനും ജോലി ചെയ്യാനും ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റുകയെന്നുളളതാണ് ലക്ഷ്യം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ കാഴ്ചപാടുകള്‍ക്ക് അനുസൃതമായാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

മുനിസിപ്പാലിറ്റിയുടെ വികസന പദ്ധതികളില്‍ മുന്‍പന്തിയിലാണ് ബീച്ചുകളുടെ നവീകരണവും വികസനപ്രവർത്തനങ്ങളും. സമീപകാലത്തുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും കടല്‍ശോഷണവുമെല്ലാം നിരന്തരം നിരീക്ഷിക്കുകയും പരിഹാരമാർഗങ്ങള്‍ തേടുകയും ചെയ്യുകയെന്നുളളത് മുനിസിപ്പാലിറ്റിയുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. കര-കടല്‍ സന്തുലനാവസ്ഥ പാലിക്കുന്നതിനും മണ്ണിടിച്ചില്‍ പോലുളളവ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.