തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മരിച്ച അഞ്ചുതെങ്ങ് സ്വദേശിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് പേവിഷബാധയേറ്റത്. ഞായറാഴ്ച വൈകിട്ടാണ് സ്റ്റെഫിന വി. പെരേര (49) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടത്.
ഞായറാഴ്ച മരണപ്പെട്ട സ്റ്റെഫിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരന് കൂട്ടിരിക്കുന്നതിനായി ജൂണ്‍ ഏഴിനാണ് സ്റ്റെഫി മെഡിക്കല്‍ കോളജില്‍ എത്തിയത്. ഒന്‍പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയതായി സ്റ്റെഫിന ഡോക്ടര്‍മാരോട് പറഞ്ഞത്. നായ മാന്തിയതിന് ശേഷം സ്റ്റെഫിന ചികിത്സ തേടിയിരുന്നോ എന്നത് വ്യക്തമല്ല.
അതേസമയം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയില്‍ കൊല്ലത്ത് ഒരാള്‍ മരിച്ചു. കാട്ടുപൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്ത് കഴിഞ്ഞ മാസം 22 നാണ് കാട്ടുപൂച്ചയുടെ കടിയേറ്റത്.
പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഈ മാസം 12ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി. എന്നാല്‍ 14 ന് മരണം സംഭവിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.