ഷാർജ: ഷാർജയില്‍ എഞ്ചിനീയറായ യുവതി ഷോക്കേറ്റുമരിച്ചു. കുളിമുറിയില്‍ വച്ച് ഷോക്കേറ്റാണ് നീതു മരിച്ചത്. 35 വയസായിരുന്നു. ഭർത്താവ് വിശാഖും എഞ്ചിനീയറാണ്. തൃശൂർ അയ്യന്തോൾ സ്വദേശിയാണു നീതു. 5 വയസ്സുകാരൻ നിവിഷ് കൃഷ്ണ മകനാണ്.
ഇവരുടെ താമസസ്ഥലത്തിന് അടുത്ത് ഇലക്ട്രിക് ജോലികള്‍ നടന്നുവരികയായിരുന്നു. കുളിമുറിയിലെ വെളളത്തില്‍ നിന്നുളള ഷോക്കേറ്റാണ് നീതു മരിച്ചതെന്നാണ് വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.