ഉറക്കം കുട്ടികളെ സംബന്ധിച്ചിടത്തോളം അതി പ്രധാനമാണ്. കുട്ടികളെ ഉറക്കാൻ പലപ്പോഴും പാടുപെടാറുണ്ട്. കുട്ടികൾക്ക് നല്ല ഉറക്കം ലഭിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.
1. ഉറങ്ങാൻ പോകുന്ന സമയത്തിൽ കൃത്യത ഉണ്ടാക്കുക. സ്കൂൾ ഉള്ള ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും തമ്മിൽ അര മണിക്കൂറിലധികം വ്യത്യാസം ഉണ്ടാകരുത്.
2. ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള ഒരു മണിക്കൂർ ശാന്തമായി ഇരുന്നുള്ള കാര്യങ്ങൾ മാത്രം ചെയ്യുക. ടി വി / കംപ്യൂട്ടർ മുതലായ കാര്യങ്ങളും അപ്പോൾ ഒഴിവാക്കണം. ഉറങ്ങാൻ നേരം കൊച്ചു കുട്ടികൾക്ക് പാട്ട് പാടിക്കൊടുക്കുന്നതും കഥ പറഞ്ഞു കൊടുക്കുന്നതും വളരെ നല്ലതാണ്.
3. വിശന്നു കൊണ്ട് ഉറങ്ങാൻ വിടരുത്. ഉറങ്ങുന്നതിന് മുമ്പ് ചെറിയ സ്നാക്സോ, ഒരു ഗ്ലാസ് പാലോ കൊടുക്കുന്നത് നല്ലതാണ്. കാപ്പി, ചായ, ചോക്കളേറ്റ് തുടങ്ങിയവ വൈകുന്നേരത്തിന് ശേഷം നൽകരുത്.
4. ദിവസവും വ്യായാമം ചെയ്യാനും കളികളിൽ ഏർപ്പെടാനും പ്രോൽസാഹിപ്പിക്കുക.
5. ഉറങ്ങാൻ പ്രത്യേകം സ്ഥലം ഉണ്ടാകണം. ഉറങ്ങാൻ സമയമായാൽ കിടപ്പുമുറിയിൽ ശബ്ദവും വെളിച്ചവും ഉണ്ടാകരുത്
6. ബെഡ് റൂമിൽ ടി വി വെക്കരുത്. ടി വി കണ്ടു കൊണ്ട് ഉറങ്ങുന്ന ശീലം ഉണ്ടായിക്കഴിഞ്ഞാൽ മാറ്റാൻ പ്രയാസമാണ്.
7. കൊച്ചു കുട്ടികൾ രാത്രി ഉറങ്ങിത്തുടങ്ങാനും, കരയാതിരിക്കാനും വേണ്ടി മുലകൊടുത്തുകൊണ്ടോ പാൽക്കുപ്പി ശീലിപ്പിച്ചു കൊണ്ടോ ഉറക്കരുത്. ഇത് ഒരു ശീലമായി മാറുകയും രാത്രി മുഴുവൻ വായിൽ പാൽ ഉള്ളത് കാരണം ക്രമേണ പല്ല് കേടുവരുന്നതിന് കാരണമാകുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.