സായിദ് ചാരിറ്റി മാരണത്തണ്‍ ഇത്തവണ കേരളത്തില്‍ സംഘടിപ്പിക്കാന്‍ യുഎഇ

സായിദ് ചാരിറ്റി മാരണത്തണ്‍ ഇത്തവണ കേരളത്തില്‍ സംഘടിപ്പിക്കാന്‍ യുഎഇ

അബുദബി: ഈ വ‍ർഷം സായിദ് ചാരിറ്റി മാരത്തണ്‍ കേരളത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട് യുഎഇ അധികൃതരുമായി ചർച്ച നടത്തി. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് സായിദ് ചാരിറ്റി മാരത്തണ്‍ നടക്കുക. ഡിസംബർ രണ്ടിനാണ് യുഎഇയുടെ ദേശീയ ദിനം.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു രാജ്യാന്തര പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ഓർമ്മയ്ക്കായി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് ഈ മാരത്തണിന്‍റെ പ്രധാന ലക്ഷ്യം. പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ കേരളത്തെ തിരഞ്ഞെടുത്തതിൽ പിണറായി വിജയൻ സന്തോഷം അറിയിച്ചു. ഇന്ത്യയും പ്രത്യേകിച്ച് കേരളവും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം കൂടുതൽ വർധിപ്പിക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു.

പരിപാടിയുടെ നടത്തിപ്പിനായി ഉന്നതതല സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കും. ഇന്ത്യന്‍ എംബസിയ്ക്കാണ് ഏകോപന ചുമതല. പരിപാടി സംഘടിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും യുഎഇ അധികൃതർ വഹിക്കും. സായിദ് ചാരിറ്റി മാരത്തണിന്‍റെ ഉന്നത സംഘാടക സമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അൽ ജുനൈബി, അഹമ്മദ് മുഹമ്മദ് അൽ കഅബി തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.