പകര്‍ച്ചപ്പനി, എലിപ്പനി, ഡെങ്കി, മലേറിയ: പനിച്ച് വിറച്ച് കേരളം; പ്രതിദിന രോഗബാധിതര്‍ 13,000 കടന്നു

പകര്‍ച്ചപ്പനി, എലിപ്പനി, ഡെങ്കി, മലേറിയ: പനിച്ച് വിറച്ച് കേരളം; പ്രതിദിന രോഗബാധിതര്‍ 13,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. 13,012 പേര്‍ക്കാണ് ഇന്നലെ പനി ബാധിച്ചത്. മലപ്പുറത്തെ സാഹചര്യം ഗുരുതരമാണ്. ഇന്നലെ മാത്രം 2,171 പേര്‍ക്കാണ് പനി ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 43 പേര്‍ എറണാകുളം ജില്ലയിലാണ്. 218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണം. എട്ട് എലിപ്പനി, മൂന്ന് മലേറിയ എന്നിവയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ഇതുവരെ മരിച്ചവരില്‍ 50 വയസിന് താഴെ ഉള്ളവരും കുട്ടികളും ഉള്ളത് ആശങ്ക കൂട്ടുന്നു.

മലപ്പുറത്ത് ഡെങ്കിപ്പനിക്കേസുകളാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകള്‍. മലയോര മേഖലയിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം മെയ് മുതല്‍ ഇന്നലെ വരെ ജില്ലയില്‍ 53 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 213 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ മലയോര മേഖലയായ വണ്ടൂര്‍, മേലാറ്റൂര്‍ എന്നീ ഹെല്‍ത്ത് ബ്ലോക്കുകളിലാണ്. വണ്ടൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 78 കേസുകളും മേലാറ്റൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 54 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച പതിമൂന്നുകാരന്റെ രക്ത സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വൈറല്‍ പനി ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചു. സ്വകാര്യ ക്ലിനിക്കുകളില്‍ ചികില്‍സ തേടുന്നവരുടെ കണക്കുകള്‍ക്ക് പുറമേയാണ് ഇത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.