ജിദ്ദ: യുഎഇയും ഖത്തറുമായുളള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഗള്‍ഫ് കോർപ്പറേഷന്‍ കൗണ്‍സിലിലെ രാജ്യങ്ങള്‍ തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് നീക്കം സഹായകരമാകുമെന്ന് സൗദി വിലയിരുത്തി.
ഇതൊരു ശുഭകരമായ നീക്കമാണ്. ദേശത്തിന്‍റെയും ജനങ്ങളുടെയും അഭിലാഷങ്ങള്‍ പൂർത്തീകരിക്കാന്‍ ഐക്യത്തിനാകുമെന്നും സൗദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം പുനസ്ഥാപിച്ചതിനെ കഴിഞ്ഞദിവസം യുഎസും സ്വാഗതം ചെയ്തിരുന്നു.
യുഎഇയും ഖത്തറും തമ്മിലുളള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്ന് നേരത്തെ പ്രഖ്യാപിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത നടപടി ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ ഇച്ഛാശക്തിയെയാണ് പ്രകടമാക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.